Sat. May 18th, 2024

ആലപ്പുഴ മഹീ‍ന്ദ്ര ഷോറൂമില്‍ അപകടം; തൊഴിലാളി മരിച്ചു

By admin Nov 9, 2023
Keralanewz.com

ആലപ്പുഴ: ആലപ്പുഴയില്‍ മഹീന്ദ്ര ഷോറൂമില്‍ അപകടമുണ്ടായതിനെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. തലവടി സ്വദേശി യദുവാണ് മരിച്ചത്.

സര്‍വീസ് സെന്ററില്‍ ജീപ്പ് കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. സര്‍വീസ് കഴിഞ്ഞ ശേഷം കാര്‍ എടുക്കുമ്ബോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ സ്റ്റാര്‍ട്ട് ചെയ്തു.

തുടര്‍ന്ന് വാഹനം തൊട്ടു മുന്നിലുണ്ടായിരുന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. രണ്ടുപേര്‍ പെട്ടെന്ന് മാറിയതിനാല്‍ രക്ഷപ്പെട്ടു. ഷോറൂമിൻ്റെ ഭിത്തിയടക്കം തകര്‍ത്ത് കാര്‍ മുന്നോട്ട് നീങ്ങി.

Facebook Comments Box

By admin

Related Post