Wed. May 15th, 2024

സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാനില്ല; എലി കുടിച്ചെന്ന് പോലീസ്

By admin Nov 9, 2023
Keralanewz.com

പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം എലി കുടിച്ചു തീര്‍ത്തെന്ന് പോലീസ്. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം.

കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികള്‍ കുടിച്ചു തീര്‍ത്തുവെന്ന് പോലീസ് മറുപടി നല്‍കിയത്.

മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പോലീസ് അറസ്റ്റ് ചെയ്തതായും അവകാശപ്പെട്ടു. 180 മില്ലിയുടെ 60 ബോട്ടിലുകള്‍ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

പ്ലാസ്റ്റിക് ബോട്ടിലുകള്‍ എലികള്‍ കടിച്ച്‌ നശിപ്പിച്ചതായാണ് പോലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി നശിക്കുകയായിരുന്നു. സംഭവത്തില്‍ എലിക്കെണി വച്ച്‌ ഒരു എലിയെ പിടികൂടിയതായും പോലീസ് വിശദമാക്കുന്നു.

അതേസമയം, എലി തന്നെയാണോ മദ്യം കുടിച്ചു തീര്‍ത്തതെന്ന് ഉറപ്പിക്കാനായിട്ടില്ല. മദ്യ കുപ്പികള്‍ പിടിച്ചച്ചെടുത്ത കേസ് ഇപ്പോഴും കോടതിയില്‍ പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട തെളിവിന് ഇനി എന്തു ഹാജരാക്കുമെന്ന ആശങ്കയിലാണ് പോലീസ്.

Facebook Comments Box

By admin

Related Post