Sat. May 18th, 2024

12 വര്‍ഷത്തെ ക്ഷേമ പെൻഷൻ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

By admin Nov 17, 2023
Keralanewz.com

സര്‍ക്കാരിന്റെ ക്ഷേമ പെൻഷൻ തിരിച്ചെടുക്കാനുള്ള നീക്കത്തിന് തിരിച്ചടി. ഹൈക്കോടതി കൊല്ലം സ്വദേശി ആര്‍.എസ് മണിദാസൻ വാങ്ങിയ കഴിഞ്ഞ 12 വര്‍ഷത്തെ പെൻഷൻ തിരിച്ചടയ്ക്കണമെന്ന ഒക്ടോബര്‍ 27 ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതാണ് മരവിപ്പിച്ചത്.

കോടതി പെൻഷൻ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിന്റേതാണ് ഇടപെടല്‍.

മണിദാസും അമ്മയും നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും നോട്ടീസുണ്ട്. പഞ്ചായത്ത് 2010 സെപ്റ്റംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ വാങ്ങിയ ഒന്നേ കാല്‍ലക്ഷത്തോളം രൂപ തിരിച്ചടക്കാനാണ് നോട്ടീസ് നല്‍കിയത്.

Facebook Comments Box

By admin

Related Post