Fri. May 3rd, 2024

കോന്നി മെഡിക്കല്‍ കോളജിലേക്ക് 88 ഡോക്ടര്‍മാര്‍കൂടി

By admin Nov 17, 2023
Keralanewz.com

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം മുന്നില്‍ക്കണ്ട് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് 88 ഡോക്ടര്‍മാരെ കൂടി നിയമിച്ചു.

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരെയാണ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് കോന്നിയിലേക്ക് സ്ഥലംമാറ്റിയത്.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, മഞ്ചേരി എന്നി മെഡിക്കല്‍ കോളജുകളില്‍ നിന്നു ഡോക്ടര്‍മാരെ കോന്നിയിലേക്ക് എത്തിച്ചിട്ടുണ്ട്. മതിയായ ചികിത്സാ സംവിധാനം ഇനിയുമാകാത്ത കോന്നിയിലേക്ക് ഇത്രയധികം പേരെ സ്ഥലംമാറ്റിയതിനെതിരേ ഡോക്ടര്‍മാരുടെ സംഘടന എതിര്‍പ്പ് അറിയിച്ചു. ഇക്കുറി മെഡിക്കല്‍ കോളജിന് ശബരിമല വാര്‍ഡ് അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ പേരിലാണ് ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം.

Facebook Comments Box

By admin

Related Post