Wed. May 15th, 2024

കൗതുകമുണര്‍ത്തി സഹസ്രദളപത്മം വിരിഞ്ഞു

By admin Nov 24, 2023
Keralanewz.com

കാഞ്ഞാര്‍: വീട്ടുമുറ്റത്ത് കൗതുകമുണര്‍ത്തി സഹസ്രദളപത്മം വിരിഞ്ഞു. കുടയത്തൂര്‍ സംഗമം ജങ്ഷന് സമീപം താമസിക്കുന്ന സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥൻ മുല്ലൂപറമ്ബില്‍ മധുസൂദനന്‍റെ വീട്ടിലാണ് പൂവ് വിരിഞ്ഞത്.

തൊടുപുഴയിലെ നഴ്സറിയില്‍നിന്ന് വാങ്ങിയ ചെടിയിലാണ് സഹസ്രദളപത്മം വിരിഞ്ഞത്. ചെറിയ മൊട്ട് ആയതിനുശേഷം രണ്ടാഴ്ച എടുത്താണ് വിരിഞ്ഞത്. പൂര്‍ണമായി വിരിഞ്ഞാല്‍ രണ്ടുദിവസത്തെ ആയുസ്സുമാത്രമേ ഉണ്ടാകാറുള്ളൂ. രണ്ടുദിവസം കഴിയുന്നതോടെ കൊഴിഞ്ഞുതുടങ്ങും. പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഇവ കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളൂ. ഒരു പൂവില്‍ 1000 മുതല്‍ 1600വരെ ഇതളുകളാണുള്ളത്. സഹസ്രദളപത്മം കാണാൻ നിരവധി പേര്‍ ഇദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്തെത്തി

Facebook Comments Box

By admin

Related Post