Fri. May 3rd, 2024

വ്യാജ ഐ ഡി കാര്‍ഡ് ആരോപണം; മുൻ വിധിയോടെ കെ.പി.സി.സി അഭിപ്രായം പറയുന്നില്ലെന്ന് കെ.സുധാകരൻ

By admin Nov 24, 2023
Keralanewz.com

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആരോപണം കെപിസിസിക്ക് പരാതി ലഭിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.

ആരോപണം അന്വേഷിക്കും. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിശ്വാസമുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.മുൻ വിധിയോടെ കെ.പി.സി.സി അഭിപ്രായം പറയുന്നില്ല.

സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ പ്രതികരിക്കൂ.അന്വേഷിച്ച്‌ കൃത്യമായി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണത്തിന് സമിതിയെ നിയോഗിക്കുമെന്നും സുധാകരൻ പറഞ്ഞു.

Facebook Comments Box

By admin

Related Post