Tue. May 21st, 2024

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

By admin Nov 27, 2023
Keralanewz.com

കേരളത്തില്‍ മഴ വരും ദിവസങ്ങളില്‍ ശക്തമായേക്കുമെന്ന് സൂചന. ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

നിലവിലെ സാഹചര്യമനുസരിച്ച്‌ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ മഴ സാഹചര്യം വീണ്ടും ശക്തമായേക്കുമെന്നാണ് സൂചന.

Facebook Comments Box

By admin

Related Post