Tue. May 14th, 2024

അഞ്ചില്‍ രണ്ടിടങ്ങളില്‍ വീതം ബിജെപിയും കോണ്‍ഗ്രസും അധികാരം പിടിക്കും; മിസോറാമില്‍ തൂക്കുസഭയെന്ന് പ്രവചനം

By admin Dec 1, 2023
Keralanewz.com

ന്യുഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും രണ്ടിടങ്ങളില്‍ വീതം ഭരണം പിടിക്കുമെന്നും ഒരിടത്ത് തൂക്കുസഭയ്ക്ക് സാധ്യതയെന്നും എക്‌സിറ്റ് പോള്‍ പ്രവചനം.

രാജസ്ഥാന്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നും തെലങ്കാന പിടിച്ചെടുക്കുമെന്നും എന്‍ഡിടിവി നടത്തിയ പ്രവചനത്തില്‍ പറയുന്നു. മിസോറാമില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമ്ബോള്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ മൂന്നിനാണ് അഞ്ചിടത്തും വോട്ടെണ്ണല്‍.

തെലങ്കാനയിലാണ് ഏറ്റവും വലിയ അട്ടിമറി പ്രവചിക്കുന്നത്. 2014ല്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ മുതല്‍ അധികാരത്തിലിരിക്കുന്ന കെ.ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്രീയ സമിതിക്ക് അധികാരം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 119 സീറ്റുകളില്‍ 62 ഇടത്ത് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടും. ബിആര്‍എസ് 44 ഇടത്തേക്ക് ചുരുങ്ങും. ബിജെപി ഏഴ് സീറ്റിലും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റിലും വിജയിക്കുമെന്നും എന്‍ഡിടിവി അടക്കം ഏഴ് ചാനലുകള്‍ പ്രവചിക്കുന്നു.

മിസോറാമില്‍ തൂക്കുസഭയാകുമെന്നാണ് ആറ് ചാനലുകള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ബി.ജെ.പി-എംഎന്‍.എഫ് സഖ്യം അധികാരത്തിലെത്താനുള്ള സാധ്യത രണ്ട് ചാനലുകള്‍ തള്ളിക്കളയുന്നില്ല. സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് (സെഡ്പിഎം) തൂത്തുവാരുമെന്ന് ഒരു ചാനല്‍ പ്രവചിക്കുന്നു.

എന്‍ഡിടിവിയുടെ എക്‌സ്റ്റ് പോള്‍ പ്രവചനം ഇപ്രകാരമാണ്.
മധ്യപ്രദേശ്- ആകെ സീറ്റ് 230, ഭൂരിപക്ഷത്തിന് വേണ്ടത് 116, ബിജെപി-124, കോണ്‍ഗ്രസ് 102, ബി.എസ്്.പി-0
രാജസ്ഥാന്‍- ആകെ സീറ്റ് 199, ഭൂരിപക്ഷം 100, ബിജെപി 104, കോണ്‍ഗ്രസ് 85, ബിഎസ്.പി-0
ഛത്തീസ്ഗഡ്- ആകെ് സീറ്റ് 90, ഭൂരിപക്ഷം-46, കോണ്‍ഗ്രസ് 49, ബിജെപി -38, ബി.എസ്.പി-0
തെലങ്കാന- 119, ഭൂരിപക്ഷത്തിന് വേണ്ടത് 60, കോണ്‍ഗ്രസ് -62, ബിആര്‍എസ്-44, ബിജെപി-7
മിസോറാം- 40, ഭൂരിപക്ഷം -21, സെഡ്പിഎം-17, എംഎന്‍എഫ്- 14, കോണ്‍ഗ്രസ്-7

Facebook Comments Box

By admin

Related Post