Wed. May 8th, 2024

വാട്ടര്‍ അതോറിറ്റിക്ക് കിട്ടാനുള്ളത് 916 കോടി

By admin Dec 2, 2023
Keralanewz.com

തൃശ്ശൂര്‍: വെള്ളക്കരം 228 ശതമാനത്തോളം കൂട്ടിയെങ്കിലും കോടികള്‍ കുടിശ്ശികയായതോടെ കടുത്ത പ്രതിസന്ധിയിലാണ് വാട്ടര്‍ അതോറിറ്റി.

പൊതുടാപ്പുകളില്‍ കുടിവെള്ളം വിതരണംചെയ്തതിന്റെ കരമായി വാട്ടര്‍ അതോറിറ്റിക്ക് കിട്ടാനുള്ളത് 916 കോടി രൂപ.
വെള്ളക്കരം പിരിച്ചെടുക്കാൻ കൃത്യമായ സംവിധാനമില്ലാത്തതും പിടിപ്പുകേടുമാണ് പ്രശ്നമാകുന്നത്പൊതുടാപ്പുകളുള്ളിടത്തെ തദ്ദേശ സ്ഥാപനങ്ങളാണ് കരം അടയ്ക്കേണ്ടത്.

കരം പിടിച്ചെടുക്കാനാകാത്തത് മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിപ്പണം ചെലവഴിക്കുന്നതിലടക്കമുള്ള ധൂര്‍ത്തും പ്രതിസന്ധി കൂട്ടുന്നു. ഈ സാമ്ബത്തികവര്‍ഷം പൂര്‍ത്തിയാകുമ്ബോഴേക്കും വാട്ടര്‍ അതോറിറ്റി നടത്തിപ്പിനെത്തന്നെ ഇത് ബാധിച്ചേക്കും.

ഈ ബജറ്റില്‍ 356 കോടിയാണ് വാട്ടര്‍ അതോറിറ്റിക്ക് വകയിരുത്തിയതെങ്കിലും 46 കോടിയാണ് നല്‍കിയത്. സാമ്ബത്തികവര്‍ഷം തീരാൻ നാലു മാസമേയുള്ളൂ. കഴിഞ്ഞ ബജറ്റില്‍ 369 കോടി അനുവദിച്ചതില്‍ 189 കോടിയാണ് കിട്ടിയത്. കിട്ടാനുള്ള ബജറ്റ് വിഹിതം കെ.എസ്.ഇ.ബി.ക്ക് നല്‍കിയാല്‍ മതിയെന്നാണ് വാട്ടര്‍ അതോറിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. വൈദ്യുതിനിരക്കായി 1,595 കോടി രൂപ വാട്ടര്‍ അതോറിറ്റി കെ.എസ്.ഇ.ബി.ക്ക് നല്‍കാനുണ്ട്.

Facebook Comments Box

By admin

Related Post