Wed. May 8th, 2024

ജനങ്ങള്‍ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നിലകൊള്ളുമെന്ന് തെളിയിച്ചു ; മോദിക്കെതിരെയുള്ള പ്രചാരണങ്ങളെ ജനങ്ങള്‍ പിഴുതെറിഞ്ഞു; കുമ്മനം രാജശേഖരന്‍

By admin Dec 4, 2023
Keralanewz.com

ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടത് കേന്ദ്രത്തിനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്ന ഇന്ത്യ മുന്നണിയുടെ ദയനീയമായ പരാജയമാണെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍.

ഉജ്ജ്വലമായ നേട്ടമാണ് എന്‍ഡിഎയുടേത്. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി ജനങ്ങള്‍ നിലകൊള്ളുമെന്ന് തെളിയിച്ചു. ജനങ്ങള്‍ മോദിക്കെതിരെയുള്ള പ്രചാരണങ്ങളെ പിഴുതെറിഞ്ഞുവെന്നും കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ മോദിക്കൊപ്പമുണ്ടെന്ന് തെളിയിച്ചു.

അതേ സമയം ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് മികച്ച ലീഡ് നേടാനായതില്‍ പ്രതികരിച്ച്‌ ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തകര്‍ക്കാനാവാത്ത വിശ്വാസമാണെന്നും ഉജ്ജ്വല സെമിഫൈനല്‍ കടന്ന് തകര്‍പ്പന്‍ ഫൈനലിലേക്കാണ് പോകുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്‍ഡ്യ മുന്നണിയുടെ ജാതി കാര്‍ഡ് ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബിജെപിയുടെ ജയം ജനങ്ങള്‍ക്ക് മോദിയിലുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവാണ്. 2024ലും ബിജെപി അധികാരത്തിലെത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഛത്തീസ്?ഗഡില്‍ 52 ഇടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുമ്ബോള്‍ 36 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.

Facebook Comments Box

By admin

Related Post