Fri. May 3rd, 2024

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ല, നാട്ടുകാരാണ് : മന്ത്രി സജി ചെറിയാന്‍

By admin Dec 8, 2023
Keralanewz.com

കൊച്ചി: അങ്കമാലിയിലെ ഡിവൈഎഫ്‌ഐ മര്‍ദ്ദനത്തെ ന്യായീകരിച്ച്‌ മന്ത്രി സജി ചെറിയാന്‍. മര്‍ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ലെന്നും നാട്ടുകാരാണെന്നും മന്ത്രി പറഞ്ഞു.

നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നാട്ടുകാരെ ഞങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ. ചില പ്രതിരോധങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസിനു മുന്നില്‍ ചാടാനാണ് അവരുടെ ശ്രമം. അവര്‍ക്ക് നവകേരള യാത്ര കഴിയും മുമ്ബ് ഒരു രക്തസാക്ഷിയെ വേണം. ഇന്ന് നടന്നത് സമ്മര്‍ദ്ദത്തില്‍ ആളുകളെ പിടിച്ചു മാറ്റിയതാണ്.

Facebook Comments Box

By admin

Related Post