Sun. May 19th, 2024

ശബരിമലയില്‍ ദര്‍ശന സമയം നീട്ടും; ഒരു മണിക്കൂര്‍ നീട്ടാന്‍ അനുമതി

By admin Dec 11, 2023
Keralanewz.com

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശന സമയം നീട്ടും. ദര്‍ശന സമയം ഒരു മണിക്കുര്‍ നീട്ടാനാണ് തന്ത്രി അനുമതി നല്‍കിയത്.

ഇതുപ്രകാരം ഇനി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് നട തുറക്കും. ശരിമലയില്‍ തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിലാണ് തീരുമാനം.

രണ്ടുദിവസമായി ഭക്തരുടെ ഒഴുക്ക് തുടരുന്നതോടെ ശബരിമലയില്‍ ദര്‍ശനത്തിനുളള ക്യൂ 18 മണിക്കൂറിലേറെ നീണ്ടിരുന്നു. വെളളിയാഴ്ച പമ്ബയിലെത്തിയവര്‍ക്ക് ശനിയാഴ്ചയാണ് ദര്‍ശനം നടത്താനായത്. തിരക്കേറിയതോടെ വെളളിയാഴ്ച വൈകിട്ടു മുതല്‍ പമ്ബയില്‍ നിന്നുതന്നെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

പമ്ബയില്‍ മൂന്ന്മുതല്‍ നാല് മണിക്കുര്‍ വരെ ക്യൂ നിന്നാണ് അയ്യപ്പന്മാര്‍ വെളളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്. വെളളിയാഴ്ചയും ശനിയാാഴ്ചയും ഒരുലക്ഷത്തോളം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഞായറാഴ്ച 70000 ത്തോളം പേരും തിങ്കളാഴ്ച 90000പേരുമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുളളത്.

Facebook Comments Box

By admin

Related Post