Sat. May 18th, 2024

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടും: രമേശ് ചെന്നിത്തല

By admin Dec 15, 2023
Keralanewz.com

കോഴിക്കോട്: സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്ന സാഹചര്യത്തില്‍ വരുന്ന 2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇരുപതില്‍ ഇരുപതു സീറ്റും നേടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.

കോക്കാടിയില്‍ ഏലത്തൂര്‍ യുഡിഎഫ് നിയോജക മണ്ഡലം വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവകേരള സദസ്സ് പൗരപ്രമുഖ ബൂര്‍ഷ്വാസികള്‍ക്കുള്ള സല്‍ക്കാര പാര്‍ട്ടിയാണെന്നും രമേശ ചെന്നിത്തല പറഞ്ഞു. കേരളത്തെ സര്‍ക്കാര്‍ കട്ടുമുടിക്കുകയാണ്. കേരളത്തിന്റെ കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും അഴിമതിക്ക് നേതൃത്വം കൊടുത്ത ഒരു മുഖ്യമന്ത്രി വേറെയുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കൈയില്‍ ഒരു നിവേദനം കൊടുത്ത് അതിലൊരു ഉത്തരവ് എലത്തുര്‍ നിയോജക മണ്ഡലത്തിലെ ഒരു പൗരന് ലഭിച്ചുവെന്നറിയിച്ചാല്‍ അയാള്‍ക്കൊരു പവന്‍ സ്വര്‍ണം സമ്മാനമായി നല്‍കും. ഏതൊരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്ക്കാരനും പറയും തുടര്‍ ഭരണം പാര്‍ട്ടിയെ തുലച്ചെന്ന്. ഈ തുടര്‍ ഭരണം കൊവിഡിന്റെ മാത്രം സംഭാവനയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Facebook Comments Box

By admin

Related Post