Sun. May 5th, 2024

പാലാ എം എൽ എ മാണി സി കാപ്പന് തിരിച്ചടി; വഞ്ചന കുറ്റം റദ്ദാക്കണമെന്ന കാപ്പന്റെ ഹർജി സുപ്രീംകോടതി തള്ളി.

By admin Dec 14, 2023 #congress #Mani C Kappen
Keralanewz.com

ന്യൂഡൽഹി- വഞ്ചനക്കേസ് റദ്ദാക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി
സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് നടപടി.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത്, 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കാപ്പൻ്റെ ആവശ്യം നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു.

Facebook Comments Box

By admin

Related Post