Fri. May 3rd, 2024

”അവര്‍ ഏകാധിപതികള്‍….ഇന്ത്യയെ ചൈനയോട് താരതമ്യപ്പെടുത്തരുത്” ; ഞങ്ങള്‍ ജനാധിപത്യരാജ്യമെന്ന് പ്രതികരിച്ച്‌ മോദി

By admin Dec 22, 2023
Keralanewz.com

ന്യൂഡല്‍ഹി: ഇന്ത്യയെ ജനാധിപത്യരാജ്യങ്ങളോടാണ് താരതമ്യപ്പെടുത്തേണ്ടതെന്നും തങ്ങളുടെ അയല്‍ക്കാര്‍ ഏകാധിപത്യത്തിന് കീഴില്‍ കഴിയുന്നവരാണെന്നും തങ്ങള്‍ ജനാധിപത്യരാജ്യമാണെന്നും പ്രതികരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയെയും ചൈനയേയും ഒരു നുകത്തില്‍ കെട്ടരുതെന്നും തങ്ങളുടെ അയല്‍ക്കാര്‍ ജനാധിപത്യ രാജ്യമല്ലെന്നും പറഞ്ഞു.

ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ചൈനയുമായി ഇന്ത്യയെ താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ തൊഴിലില്ലായ്മ, അഴിമതി, ഭരണപരമായ തടസ്സങ്ങള്‍, നൈപുണ്യ വിടവ് എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ തള്ളിക്കളയുകയും ചെയ്തു. ”നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ നിര്‍ദ്ദേശിച്ചതുപോലെ വ്യാപകമായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്ബദ്വ്യവസ്ഥ എന്ന പദവി ഇന്ത്യ കൈവരിക്കില്ലായിരുന്നുവെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.” അദ്ദേഹം പറഞ്ഞു.

ചൈനയുമായി ഇന്ത്യയെ താരതമ്യപ്പെടുത്തുകയാണ്. എന്നാല്‍ ആ താരമ്യം ശരിയല്ല. ഇന്ത്യയെ മറ്റ് ജനാധിപത്യ രാജ്യങ്ങളോടാണ് താരതമ്യപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ച്‌ പറയുന്നത് സിഎംഐഇ റിപ്പോര്‍ട്ട് പ്രകാരണമാണ്. എന്നാല്‍ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയിലെ തൊഴില്‍ സൃഷ്ടിക്കല്‍ അതിവേഗത്തിലാണെന്നാണെന്നും മോഡി ചൂണ്ടിക്കാട്ടുന്നു.

ഈ രാജ്യത്ത് മികവിന് ഭംഗമില്ലെന്നതിന്റെ തെളിവ് ആഗോള കമ്ബനികളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഇന്ത്യാക്കാരായ സിഇഒ മാരുടെ എണ്ണമെടുത്താല്‍ മാനസ്സിലാകുമെന്നും നിക്ഷേപം കൊണ്ടുവരാന്‍ അതിന് അനുകൂലമായ രീതിയിലുള്ള സാഹചര്യം സൃഷ്ടിക്കുന്നതിലാണ് സര്‍ക്കാരിന്റെ കണ്ണെന്നും അന്താരാഷ്ട്ര കമ്ബനികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ അനുയോജ്യമായ രീതിയില്‍ കാര്യങ്ങളെ കൊണ്ടുവരുമെന്നും പറഞ്ഞു. അതിന് അനുസൃതമായി നിയമങ്ങള്‍ ലഘൂകരിക്കുക, ഇന്‍സെന്റീവുകള്‍ നല്‍കുക തുടങ്ങി നിര്‍മ്മാതാക്കള്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള നടപടികള്‍ കൈക്കൊള്ളാനാണ് ഉദ്ദേശിക്കുന്നത്.

Facebook Comments Box

By admin

Related Post