Sun. May 19th, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നത് 35 സീറ്റുകള്‍ ; ബംഗാള്‍ പിടിക്കാന്‍ കോര്‍കമ്മറ്റിയെ തയ്യാറാക്കി ബിജെപി

By admin Dec 27, 2023
Keralanewz.com

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ശക്തമായ മത്സരം നടത്താന്‍ ബിജെപി. ഇത്തവണ ബംഗാളില്‍ 35 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.

ബംഗാളില്‍ വന്‍ പ്രചരണം ലക്ഷ്യമിട്ട് അമിത്ഷായും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയും ചേര്‍ന്ന്് അടിസ്ഥാന ജോലികള്‍ക്കായുള്ള 15 അംഗ തെരഞ്ഞെടുപ്പ് കോര്‍കമ്മറ്റിയെ നിയോഗിച്ചു.

കമ്മറ്റിക്ക് ബംഗാളില്‍ നാലു കേന്ദ്ര നിരീക്ഷകര്‍ ഉണ്ടാകും. അതേസമയം നാലു സഹമന്ത്രിമാരെ കേന്ദ്രത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഡിസംബര്‍ 31 ന് ബിജെപി ബംഗാള്‍ ഘടകം യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ എല്ലാ എംഎല്‍എമാരേയും എംപിമാരെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചിട്ടുണ്ട്. ബംഗാളില്‍ 2021 തെരഞ്ഞെടുപ്പില്‍ പൂജ്യത്തില്‍ നിന്നും 77 സീറ്റുകള്‍ പിടിക്കാനായെന്നും മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടിയാല്‍ സര്‍ക്കാരുണ്ടാക്കുമെന്നും പറഞ്ഞു. ദേശീയ ലൈബ്രറിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില അമിത്ഷാ പ്രവര്‍ത്തകരോട് പറഞ്ഞു. സിഎഎ നടത്തുന്നതിലൂടെ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റവും കന്നുകാലിക്കടത്തും പൗരത്വ പ്രശ്‌നങ്ങളും ഇല്ലാതാക്കുമെന്നും അമിത്ഷാ പറഞ്ഞു.

കേന്ദ്ര നിരീക്ഷകന്‍ സുനില്‍ ബന്‍സാല്‍, അമിത് മാളവ്യ, ആഷാ ലക്ര, മംഗല്‍ പാണ്ഡേ എന്നിവരുടെ നേതൃത്വത്തില്‍ നദ്ദയും അമിത്ഷായും ചേര്‍ന്നാണ് കമ്മറ്റി രൂപീകരിച്ചത്. പാര്‍ട്ടിയുടെ എല്ലാ സംസ്ഥാന നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ബംഗാള്‍ ബിജെപി പ്രസിഡന്റ് സുകന്ത മജുംദാര്‍, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, എംപി ദിലീപ് ഘോഷ്, സീനിയര്‍ നേതാക്കളായ രാഹുല്‍ സിന്‍ഹ എന്നിവരും ടീമിന്റെ ഭാഗമാണ്. ഇവര്‍ക്കൊപ്പം സംസ്ഥാനത്തെ അഞ്ചു ജനറല്‍ സെക്രട്ടറിമാരുമുണ്ട്.

Facebook Comments Box

By admin

Related Post