Sat. May 18th, 2024

9 വയസ്സുകാരി സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍

By admin Dec 29, 2023
Keralanewz.com

ബെംഗളൂരുവിലെ വര്‍ത്തൂര്‍ – ഗുഞ്ചൂര്‍ റോഡിലെ അപ്പാര്‍ട്ട്മെന്‍റിലെ സ്വിമ്മിങ് പൂളില്‍ 9 വയസ്സുകാരി മരിച്ച നിലയില്‍.

മാനസ എന്ന 9 വയസ്സുകാരിയാണ് മരിച്ചത്. കുട്ടി കുടുംബത്തോടൊപ്പം ഈ അപ്പാര്‍മെന്‍റിലാണ് താമസിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ടാണ് ദാരുണ സംഭവം നടന്നത്. നീന്തല്‍ കുളത്തിന് സമീപത്തെ വൈദ്യുത വിളക്കിന്‍റെ വയറില്‍ തട്ടി കുട്ടി അബദ്ധത്തില്‍ സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, മരണ കാരണം മുങ്ങിമരണമാണോ അതോ വൈദ്യുതാഘാതമാണോ എന്നത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ.

കുട്ടി സ്വിമ്മിങ് പൂളില്‍ വീണുകിടക്കുന്നത് കണ്ടതോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് വൈദ്യുതാഘാതമേറ്റതായി സംശയമുണ്ട്. “എന്റെ മകള്‍ക്ക് നീതി ലഭിക്കണം. അവളുടെ മരണത്തിന്‍റെ കാരണം അറിയണം. പോലീസ് ഇക്കാര്യം അന്വേഷിക്കണം”- പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Facebook Comments Box

By admin

Related Post