Fri. May 3rd, 2024

കൊല്ലത്ത് പതിനേഴുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; പ്രതി ഷിജുമോൻ അറസ്റ്റില്‍

By admin Jan 2, 2024
Keralanewz.com

കൊല്ലം : പതിനേഴുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ 49-കാരനെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

അഗസ്ത്യക്കോട് ഗൗരിഗിരിയില്‍ ഷിജുമോനാണ് പിടിയിലായത് . പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് നടപടി.

പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാവില്ലെന്ന് മനസിലാക്കി കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഷിജുമോന്‍ ശീതളപാനയത്തില്‍ മദ്യം കലര്‍ത്തി പിഡീപ്പിക്കുകയായിരുന്നു. മുമ്ബ് വളര്‍ത്തു നായയെ വില്‍പ്പന നടത്തിയത് വഴി പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതിക്ക് പരിചയമുണ്ടായിരുന്നു.

ഈ പരിചയം മുതലെടുത്താണ് പ്രതി വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്ത് പോലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook Comments Box

By admin

Related Post