Fri. May 3rd, 2024

മുഖ്യമന്ത്രിയുടെ ക്രിസ്മസ്പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്; ഗവര്‍ണര്‍ക്ക് ക്ഷണമില്ല

By admin Jan 3, 2024
Keralanewz.com

മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. പന്ത്രണ്ടരക്ക് മാസ്‌ക്കറ്റ് ഹോട്ടലിലെ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.

സജി ചെറിയാന്‍ വിവാദ പരാമര്‍ശം തിരുത്തിയതിനാല്‍ കെസിബിസി പ്രതിനിധികള്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം 570 പേരായിരുന്നു വിരുന്നില്‍ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുന്‍വര്‍ഷത്തെ വിരുന്നിന്റെ ചെലവ്.

Facebook Comments Box

By admin

Related Post