Sat. May 18th, 2024

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിന്റെ വിവാഹദിനം വേദിയില്‍ പോലീസുമായിയെത്തി യുവതി

By admin Jan 8, 2024
Keralanewz.com

കോഴിക്കോട് / ബെംഗളൂരു;വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിനെ തേടി വിവാഹം ദിനം യുവതിയെത്തി.

സംഭവം നടന്നത് കോട്ടേക്കാര്‍ ബീരിലാണ്.കോഴിക്കോട് സ്വദേശിയായ ആണ്‍സുഹൃത്തിന്റെ വിവാഹ വേദിയിലേക്ക് മൈസൂര്‍ സ്വദേശിനിയായ യുവതി പോലീസുമായി എത്തുകയായിരുന്നു. എന്നാല്‍ യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹീര്‍ത്തതിന് മുമ്ബ് തന്നെ വധുവിനെ താലി ചാര്‍ത്തി മുങ്ങിയിരുന്നു.

കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വെച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച്‌ യുവതി പന്തീരങ്കാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയട്ടുണ്ട്. പമം ആവശ്യപ്പെട്ടപ്പോല്‍ നഗ്ന വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പോലീസ് അ്‌ന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇതിനിടെ യുവാവ് വിവാഹതനാകുന്നുവെന്ന വാര്‍ത്ത അറിഞ്ഞ യുവതി പോലീസുമായി സ്ഥലത്തെത്തുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിവാഹം തടയണം എന്നതായിരുന്നു യുവതി മുന്നോട്ട് വച്ച ആവശ്യം

Facebook Comments Box

By admin

Related Post