Sat. May 4th, 2024

മോദി വീണ്ടും തൃശൂരിലേക്ക്, രണ്ടാം വരവിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യം

By admin Jan 8, 2024
Keralanewz.com

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിലേക്ക്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി 17ന് ഗുരുവായൂരില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ കേരള പോലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പോലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച്‌ കേരള പോലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.

മോദിയുടെ രണ്ടാമത്തെ വരവ് കേവലമൊന്നല്ലെന്നാണ് കരുതുന്നത്. കേരള രാഷ്ട്രീയത്തില്‍ ശക്തമായ ചലനമുണ്ടാക്കുക എന്ന് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. ഈ മാസം ഇതു രണ്ടാമതു തവണയാണ് അദ്ദേഹം തൃശൂരിലെത്തുന്നത്. ബി.ജെ.പി. സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സംഗമത്തില്‍ പങ്കെടുക്കാന്‍ ജനുവരി മൂന്നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്. 17ന് ഗുരുവായൂരില്‍ എത്തിയാല്‍ മോദി മറ്റ് പരിപാടികളില്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല.

Facebook Comments Box

By admin

Related Post