Tue. May 7th, 2024

‘നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പി രാജീവ്

By admin Jan 10, 2024
Keralanewz.com

എല്ലാ നിയമവശവും പരിശോധിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് നിയമ മന്ത്രി പി രാജീവ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ.

പൊലീസിന് രാഷ്ട്രീയലക്ഷ്യമില്ല. യുഡിഎഫിന്റെ കാലത്ത് എംഎല്‍എയെ പോലും വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന് പ്രതിഷേധിക്കാന്‍ വിഷയങ്ങളില്ല. പൊലീസ് നിഷ്പക്ഷമാണെന്ന് പ്രതിപക്ഷനേതാവ് അടക്കം പറഞ്ഞതാണ്. ഇനിയും സമരത്തിലേക്ക് പോയാല്‍ അതിനനുസരിച്ച്‌ നടപടിയെടുക്കും. 14 ദിവസത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

നിയമവിരുദ്ധമായി സംഘം ചേര്‍ന്നു, കലാപാഹ്വാനം നടത്തി, പൂജപ്പുര എസ്‌എച്ച്‌ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു, നിരവധി പൊലീസുകാര്‍ക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വം നല്‍കി, ആക്രമണത്തിന് നേതൃത്വം നല്‍കിയ പ്രതികളെ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ച്‌ രക്ഷപെടുത്തി, സര്‍ക്കാര്‍ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് രാഹുലിനെതിരെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

Facebook Comments Box

By admin

Related Post