Fri. May 3rd, 2024

കേന്ദ്രം ഇടപ്പെട്ടു; രാമക്ഷേത്ര പ്രസാദമെന്ന പേരില്‍ വിറ്റ മധുരപലഹാരങ്ങള്‍ ആമസോണ്‍ നീക്കം ചെയ്തു

By admin Jan 22, 2024
Keralanewz.com

അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ വിറ്റ മധുരപലഹാരങ്ങള്‍ ആമസോണ്‍ നീക്കം ചെയ്തു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശത്തിനെ തുടര്‍ന്നാണ് നീക്കം ചെയ്തത്.

ആമസോണ്‍ വിറ്റത് രഘുപതി നെയ്യ് ലഡൂ, ഖോയ ഖോബി ലഡൂ, പശുവിന്‍ പാല്‍ പേഡ എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍.

വില്പന ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വഞ്ചനാപരമായ വ്യാപാര നടപടികളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച്‌ സെന്‍ട്രല്‍ കമ്#സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ആമസോണിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ ആമസോണ്‍ വില്‍പന നിര്‍ത്തുകയായിരുന്നു.

ഉത്പന്നങ്ങളെ മാര്‍ക്കറ്റ് ചെയ്യാന്‍ ചില വില്‍പ്പനക്കാര്‍ തെറ്റായ രീതി പിന്തുടരുന്നുണ്ടെന്നും അത്തരം വ്യാപാരികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആമസോണ്‍ പ്രതികരിച്ചിരുന്നു. നിരവധി ആളുകളാണ് ആമസോണില്‍ നിന്ന് പലഹാരം വാങ്ങിയത്.അതേ സമയം ഔദ്യോഗികമായി ക്ഷേത്രം ട്രെസ്റ്റി ഇത്തരത്തില്‍ പ്രസാദം വില്‍ക്കുന്നില്ല.

Facebook Comments Box

By admin

Related Post