Sat. May 18th, 2024

എസ്‌എസ്‌എല്‍സി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പര്‍; വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിക്കുന്നതിനെതിരെ കെഎസ്‌യു

By admin Jan 23, 2024
Keralanewz.com

എസ്‌എസ്‌എല്‍സി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിക്കാന്‍ പണം പിരിക്കുന്നതിനെതിരെ കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്.

ഇന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും. തെരുവുകളില്‍ ഭിക്ഷയാചിച്ച്‌ പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനതല പ്രതിഷേധം എറണാകുളത്ത് പ്രസിഡണ്ട് അലോഷി സേവ്യറിന്റെ നേതൃത്വത്തില്‍ നടക്കും.

ചോദ്യപേപ്പര്‍ അച്ചടിക്കാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ വീതം പിരിച്ചെടുക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. ചോദ്യപേപ്പര്‍ അച്ചടിക്കാന്‍ പണമില്ലെങ്കില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിക്കുന്നത് അംഗീകരിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ഉത്തരവ് എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെഎസ്‌യു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post