Sat. May 18th, 2024

ഫെബ്രുവരി 16 ന് ഭാരത് ബന്ദ് അഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

By admin Jan 25, 2024
Keralanewz.com

മുസാഫര്‍നഗര്‍; ഫെബ്രൂവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍.ബന്ദ് പ്രഖ്യാപിച്ചത് കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമ നടപ്പാക്കിയില്ല തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേഷ് ടികായത്ത് മുസാഫിര്‍നഗറില്‍ അറിയിച്ചു.

ബന്ദിന് വ്യാപാരികല്‍, വിളകള്‍ കയറ്റുമതി ചെയ്യുന്നവര്‍ എന്നിവരും പിന്തുണ പ്രഖ്യാപിച്ചട്ടുണ്ട്.

സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകള്‍ ബന്ദിന്റെ ഭാഗമാകുമെന്ന് ടികായത്ത് അറിയിച്ചു. ഇത് രാജ്യത്തിന് വലിയൊരു സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.കര്‍ഷകര്‍ പിന്തുണയായി അന്നേ ദിവസം എല്ലാ കടയുടമകളും കട അടച്ചിടണമെന്ന് അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post