Sun. May 5th, 2024

വാഹനാപകടത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്ക്

By admin Jan 25, 2024
Keralanewz.com

വാഹനാപകടത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക്. മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ മമത ബാനർജി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

കൊല്‍ക്കത്തയിലേക്ക് വരുമ്ബോഴാണ് സംഭവം. മമത വാഹനത്തിന്റെ മുൻ സീറ്റിലാണ് ഇരുന്നത്. അപകടത്തില്‍ മമതയുടെ തലയിടിക്കുകയും നെറ്റിയിലും കൈയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു. മമതയുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.

Facebook Comments Box

By admin

Related Post