Mon. May 6th, 2024

വാണിജ്യ സിലിണ്ടറിന്റെ വില 15 രൂപ കൂട്ടി; പുതിയ നിരക്ക് ഇന്നു മുതല്‍

By admin Feb 2, 2024
Keralanewz.com

ന്യൂഡല്‍ഹി : വാണിജ്യാവശ്യത്തിനുള്ള എല്‍പിജി പാചകവാതക സിലിണ്ടറിന്റെ വില 15 രൂപ വർധിപ്പിച്ചു.

19 കിലോ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1937 രൂപയായി. നേരത്തെ ഇത് 1924.50 രൂപയായിരുന്നു. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 1769.50 രൂപയാണ് വില. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ നിലവില്‍ വരും.

ഗാർഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. അതേസമയം രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിച്ചതില്‍ ആശങ്കയിലാണ് ഹോട്ടല്‍ വ്യാപാരികള്‍.

നവംബറില്‍ വാണിജ്യാവശ്യത്തിനുള്ള എല്‍പിജി പാചകവാതക സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുൻപ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്ബനികള്‍ വർധിപ്പിച്ചത്.

Facebook Comments Box

By admin

Related Post