Fri. May 3rd, 2024

ധനമന്ത്രി ദയനീയപരാജയം: സതീശന്‍

By admin Feb 2, 2024
Keralanewz.com

തിരുവനന്തപുരം: നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്നും സംസ്‌ഥാന ധനമന്ത്രി ദയനീയ പരാജയമാണെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി.

സതീശന്‍.
സ്വര്‍ണത്തിന്റെ വില 12% വര്‍ധിച്ചിട്ടും നികുതി വര്‍ധനയില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്‌, എക്‌സ്‌പെന്‍ഡീച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിവച്ചിരിക്കുകയാണോയെന്നും ചോദിച്ചു.
കേരളത്തിന്റെ ജി.എസ്‌.ടി. വളര്‍ച്ച പഠിക്കാന്‍ വരുന്നു എന്നു പറയുന്ന ഹരിയാനയുടെ വളര്‍ച്ച 22 ശതമാനവും കേരളത്തിന്റെത്‌ 12 ശതമാനവുമാണെന്നു സതീശന്‍ പരിഹസിച്ചു. ആയിരത്തോളം പേര്‍ ഒരു ജോലിയും ഇല്ലാതെ ജി.എസ്‌.ടി. വകുപ്പില്‍ വെറുതെ ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Facebook Comments Box

By admin

Related Post