Tue. May 21st, 2024

ഇന്ത്യയിലേക്ക് വന്ന കപ്പലിന് നേരെ ഹൂതി ആക്രമണം

By admin Feb 8, 2024
Keralanewz.com

സനാ: ചെങ്കടലില്‍ രണ്ട് ചരക്കു കപ്പലുകള്‍ക്ക് നേരെ ഹൂതി മിസൈലാക്രമണം. കപ്പലുകള്‍ക്ക് കേടുപാടുണ്ട്.

യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഗ്രീസ് ഉടമസ്ഥതയിലുള്ള സ്റ്റാർ നാസിയ, ബ്രിട്ടന്റെ മോർണിംഗ് റ്റൈഡ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

ഇരു കപ്പലുകളിലെയും ജീവനക്കാർ സുരക്ഷിതരാണ്. യെമനിലെ ഹൊദെയ്ദ തീരത്തിന് സമീപം ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 4.45നായിരുന്നു സ്റ്റാർ നാസിയയ്ക്ക് നേരെയുള്ള ആക്രമണമെന്ന് യു.എസ് അറിയിച്ചു. കപ്പലിനെ ലക്ഷ്യമാക്കിയ മൂന്ന് മിസൈലുകളില്‍ ഒന്ന് യു.എസ് യുദ്ധക്കപ്പല്‍ വെടിവച്ചിട്ടു. ഏദൻ തീരത്തിന് സമീപത്ത് വച്ച്‌ സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന മോർണിംഗ് റ്റൈഡ് കപ്പലിന് നേരെ ഹൂതികള്‍ മൂന്ന് മിസൈലുകള്‍ വിക്ഷേപിച്ചെങ്കിലും കപ്പലില്‍ പതിച്ചില്ല. ഗാസ യുദ്ധത്തില്‍ പാലസ്തീന് പിന്തുണയറിയിച്ചാണ് യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത്. നവംബർ മുതല്‍ 50ഓളം കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

Facebook Comments Box

By admin

Related Post