Sat. May 18th, 2024

അയോദ്ധ്യ രാമക്ഷേത്ര സൈറ്റിലേക്ക് കെ.എഫ്.സി. യ്ക്കും അനുമതി ; പക്ഷേ വിതരണം ചെയ്യാന്‍ അനുമതി വെജിറ്റേറിയന്‍ മാത്രം

By admin Feb 8, 2024
Keralanewz.com

അയോദ്ധ്യ: മദ്യവും മാംസവും കര്‍ശനമായി നിരോധിച്ചിട്ടുള്ള അയോദ്ധ്യയിലേക്ക് ആഗോള ചിക്കന്‍ ഭീമനായ കെ.എഫ്.സി. എത്തുന്നു.

രാമക്ഷേത്രം കൊണ്ട് വന്‍ വിപണി കൂടിയായി മാറിയിരിക്കുന്ന അയോദ്ധ്യയിലെ കെഎഫ്‌സി വഴി പക്ഷേ കിട്ടുക മാംസാഹാരം അല്ലെന്ന് മാത്രം. പകരമെത്തുന്നത് പച്ചക്കറി വിഭവങ്ങളായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

സാധാരണഗതിയില്‍ കെന്റുകി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി.) ചിക്കന്‍ വിഭവങ്ങളുടെ പേരില്‍ അന്താരാഷ്ട്ര പ്രശസ്തിയുള്ള സ്ഥാപനമാണ്. പ്രദേശവാസികളുടെ ആവശ്യം കണക്കാക്കിയാണ് കെ.എഫ്.സി.യ്ക്ക് ഇവിടെ അനുമതി നല്‍കുന്നത്. പക്ഷേ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമേ അനുവദിക്കൂ എന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോദ്ധ്യയില്‍ ഡോമിനോയുടെ വിജയത്തോടെയാണ് കെ.എഫ്‌സി.യെയും പരിഗണിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പുതിയതായി പണി കഴിപ്പിച്ച രാമക്ഷേത്രത്തിന്റെ നേരെ എതിര്‍വശത്തായിരിക്കും കെ.എഫ്.സി. യുടെ ഔട്ട്‌ലെറ്റ്. ഇതിന്റെ മെനുവില്‍ വെജിറ്റേറിയന്‍ ഐറ്റങ്ങളാകും ഉണ്ടാകുക.

രാമക്ഷേത്രം തുറന്നത് മുതല്‍ നഗരം അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇവിടെ പ്രാദേശിക കടകള്‍ക്കൊപ്പം അന്താരാഷ്ട്ര ഫുഡ് ചെയിനുകളും വന്‍ മാര്‍ക്കറ്റ് നേടുന്നുണ്ട്. അതേസമയം തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പഞ്ച് കോസി പരിക്രമ വരുന്ന പഞ്ച് കോസി മാര്‍ഗ്ഗില്‍ മദ്യവും മാംസവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 15 കിലോമീറ്റര്‍ പരിധിയിലാണ് പഞ്ച് കോസി മാര്‍ഗ്ഗ് വരുന്നത്.

Facebook Comments Box

By admin

Related Post