Sun. May 5th, 2024

പ്രധാനമന്ത്രി ഒബിസി അല്ല, അദ്ദേഹത്തിന്റെ സമുദായം ജനറല്‍ വിഭാഗത്തിലേത്: രാഹുല്‍

By admin Feb 8, 2024
Keralanewz.com

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒബിസി അല്ലെന്ന് രാഹുല്‍ഗാന്ധി. താന്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള പ്രധാനമന്ത്രിയാണെന്ന് ഇക്കാര്യത്തില്‍ നരേന്ദ്രമോദി പറയുന്നത് കളവാണെന്നും പറഞ്ഞു.

ഒഡീഷയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഗുജറാത്തിലെ ടെലി സമുദായത്തില്‍ നിന്നുമാണ് നരേന്ദ്രമോഡി വരുന്നതെന്നും പ്രധാനമന്ത്രിക്ക് ഒബിസി പരിവേഷം നല്‍കാന്‍ ബിജെപി 2000 ലാണ് ഈ സമുദായത്തെ ഒബിസിയില്‍ പെടുത്തിയതെന്നും പറഞ്ഞു.

ജനറല്‍ വിഭാഗത്തിലാണ് മോദി ജനിച്ചത്്. താന്‍ ഒബിസിയില്‍ അല്ല ജനിച്ചത് എന്ന ഒറ്റക്കാരണത്താല്‍ ജീവിച്ചിരിക്കുമ്ബോള്‍ അദ്ദേഹം ജാതി സെന്‍സസ് നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. ബിജെപിക്കാര്‍ നിങ്ങളുടെ അടുത്തേക്ക് വരുമ്ബോള്‍ അവരോട് പറയേണ്ട ഒരു പ്രധാനകാര്യം താന്‍ പിന്നോക്ക വിഭാഗമാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി രാജ്യത്തോട് മുഴുവന്‍ കളവ് പറയുകയാണെന്നാണ്. എന്നാല്‍ അദ്ദേഹം ജനിച്ചത് ഒബിസി വിഭാഗത്തിലല്ല ജനറല്‍ കാറ്റഗറിയിലാണ്. ഇത് എല്ലാ ബിജെപിക്കാരോടും പറയണമെന്നും രാഹുല്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post