Sun. May 19th, 2024

ശബരി റെയില്‍ പാത: മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി

By admin Feb 13, 2024
Keralanewz.com

മൂവാറ്റുപുഴ: അങ്കമാലി-ശബരി റെയില്‍ പാത സമയബന്ധിതമായി നടപ്പാക്കാണമെന്നും വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്‌ഥാന ഫെഡറേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി.

26 വര്‍ഷം മുമ്ബ്‌ അനുവദിച്ച ശബരി പാതയ്‌ക്കായി 8 കിലോമീറ്റര്‍ പാളവും കാലടി റെയില്‍വേ സ്‌റ്റേഷനും പെരിയാര്‍ റെയില്‍വേ പാലവും നിര്‍മ്മിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ പുതുക്കിയ എസ്‌റ്റിമേറ്റ്‌ സംസ്‌ഥാന സര്‍ക്കാര്‍ അംഗീകരിച്ച്‌ റെയില്‍വേക്കു കത്ത്‌ നല്‍കണമെന്നും തുറമുഖ കണക്‌റ്റിവിറ്റിക്കു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച റെയില്‍ സാഗര്‍ പദ്ധതിയില്‍ ഉള്‍പെടുത്തണമെന്നുമാണ്‌ ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഡിജോ കാപ്പന്‍, ബാബു പോള്‍, ജിജോ പനച്ചിനാനി എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.
അങ്കമാലി-എരുമേലി റെയില്‍വേയ്‌ക്കാണ്‌ സംസ്‌ഥാനം മുന്‍ഗണന നല്‍കുന്നതെന്നും പുതുക്കിയ എസ്‌റ്റിമേറ്റ്‌ അംഗീകരിച്ചുള്ള കത്ത്‌ ഈ മാസം റെയില്‍വേയ്‌ക്കു നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post