Sun. May 19th, 2024

കോട്ടയം സീറ്റിന്റെ പേരിൽ യൂ ഡീ എഫിൽ തർക്കം തുടരുന്നു. കോൺഗ്രസ് മത്സരിക്കണമെന്ന് ഡിസിസി.

By admin Feb 14, 2024 #Kottayam DCC
Keralanewz.com

കോട്ടയം : കോട്ടയം സീറ്റ്‌ ജോസഫ് വിഭാഗത്തിന് നൽകുന്നതിൽ കടുത്ത അമർഷം രേഖപ്പെടുത്തി കോട്ടയം ഡിസിസി. കെ സുധാകരൻ പക്ഷക്കാരനായ നാട്ടകം സുരേഷ് ആണ് അതി ശ്കതമായ എതിർപ്പുമായി മുന്നിൽ നിൽക്കുന്നത്. കേവലം 2000 വോട്ട് പോലുമില്ലാത്ത രാഷ്ട്രീയ പാർട്ടി ആണ് ജോസഫ് ഗ്രൂപ്പ്‌. സ്വന്തം ചിഹ്നം ഇല്ലാത്തതും അവർക് തിരിച്ചടി ആവും എന്ന് ഡിസിസി കരുതുന്നു.

മാണി വിഭാഗം കേരളാ കോൺഗ്രസിനെ പുറത്താക്കിയത് കോൺഗ്രസ്സ് ശക്തി. പ്രാപിക്കാൻ ആണ്. എന്നാൽ മത്സരിക്കാൻ നല്ലൊരു സ്ഥാനാർത്ഥി പോലുമില്ല ജോസഫ് വിഭാഗത്തിന്. വിഴുപ്പ് ചുമക്കാൻ സാധ്യമല്ല എന്നും തുറന്നടിക്കുന്നു. കോൺഗ്രസ്സ് പ്രവർത്തകരുടെ വികാരം മനസിലാക്കാതെ ആണ് ചില നേതാക്കൾ പ്രവർത്തിക്കുന്നത് എന്നും ചില ഡിസിസി നേതാക്കൾ തുറന്നടിച്ചു.

കോട്ടയം ജില്ലയിൽ തന്നെ കോൺഗ്രസിന് മത്സരിക്കാൻ ആളുകൾ ഉള്ളപ്പോൾ വരുത്തന്മാർ വേണ്ടാ എന്നതാണ് ഡിസിസി നിലപാട്. വാശി പിടിച്ചു മത്സരിക്കുക എന്നതാണ് ലക്ഷ്യം എങ്കിൽ പ്രവർത്തിക്കാനും ആളുകളെ ഇറക്കിക്കോണം എന്നാണ് അവർ പറയുന്നത്. മോൻസ് ജോസഫ് എം എൽ എ മുന്നണി മര്യാദ വിട്ട് കെപിസിസി പ്രെസിഡന്റിനെ വിമർശനം നടത്തിയത് ആണ് കോൺഗ്രസ്സ് നേതാക്കളെ ചൊടിപ്പിച്ചത്. എന്നാൽ പിജെ ജോസഫ് നിലവിൽ മൗനത്തിൽ ആണ്.

Facebook Comments Box

By admin

Related Post