Fri. May 3rd, 2024

എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിക്കും

By admin Feb 17, 2024
Keralanewz.com

തിരുവന്തപുരം : എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിച്ച്‌ 23ന് അവസാനിക്കും.

രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്‌എസ്‌എല്‍സിയുടെ പൊതുപരീക്ഷ മാർച്ച്‌ മാസം 4ന് ആരംഭിച്ച്‌ മാർച്ച്‌ മാസം 25ന് അവസാനിക്കും.

രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ചിരുന്നു.ഈ പരീക്ഷകള്‍ ഫെബ്രുവരി 21 ന് അവസാനിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ വർഷ പൊതുപരീക്ഷകള്‍ മാർച്ച്‌ ഒന്നിന് ആരംഭിച്ച്‌ മാർച്ച്‌ 26ന് അവസാനിക്കും

അതേസമയം വൊക്കേഷണല്‍ ഹയർ സെക്കൻഡറി മോഡല്‍ പരീക്ഷകളും 21ന് അവസാനിക്കുന്നത്. ഒന്നും രണ്ടു വർഷ പൊതുപരീക്ഷകള്‍ മാർച്ച്‌ ഒന്നിന് ആരംഭിച്ച്‌ മാർച്ച്‌ 26ന് അവസാനിക്കും.

ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ പൊതു പരീക്ഷ മാർച്ച്‌ ഒന്നിന് ആരംഭിച്ചു മാർച്ച്‌ 27ന് അവസാനിക്കും. ഈ പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ ഇന്നു തന്നെ പ്രസിദ്ധീകരിക്കും

Facebook Comments Box

By admin

Related Post