Fri. May 17th, 2024

പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു: എം വി ഗോവിന്ദൻ മാസ്റ്റര്‍

By admin Feb 19, 2024
Keralanewz.com

ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. വലിയ നിയമ യുദ്ധമാണ് നടന്നത് എന്നും പാർട്ടിക്ക് പങ്കില്ല എന്ന് നേരത്തെ പറഞ്ഞതാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

‘ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. വലിയ നിയമയുദ്ധമാണ് നടന്നത്. മോഹനന്‍ മാഷിനെ കൊള്ളക്കാരനെപോലെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ ചിത്രം കേരളം മറന്നിട്ടില്ല. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലില്‍ അടച്ച, പകവീട്ടലിന്റെ പ്രശ്‌നമായിട്ടാണ് കൈകാര്യം ചെയ്തത്.’ എം വി ഗോവിന്ദന്‍ പറഞ്ഞു.

പാർട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താൻ ബോധപൂർവമായ ശ്രമം നടന്നപ്പോഴാണ് പാർട്ടിക്ക് ആ കേസില്‍ ഇടപെടണ്ടി വന്നത്.അല്ലെങ്കില്‍ ആ കേസ് ശരിയായ രീതിയില്‍ നടന്നു പോകുമായിരുന്നു. ടി പി കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാൻ യുഡിഎഫ് ആണ് ശ്രമിച്ചത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

യുഡിഎഫ് കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇടപെട്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post