Fri. May 3rd, 2024

‘പകല്‍ സമയം എസ്‌എഫ്‌ഐയ്‌ക്കൊപ്പം, രാത്രിയില്‍ പിഎഫ്‌ഐയ്ക്ക് വേണ്ടി പ്രവര്‍ത്തനം: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഗവര്‍ണര്‍

By admin Feb 22, 2024
Keralanewz.com

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗര്‍വണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പകല്‍ സമയം എസ്‌എഫ്‌ഐയ്‌ക്കൊപ്പം നില്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ രാത്രിയില്‍ പിഎഫ്‌ഐയ്ക്ക് (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം.

എന്‍ഡിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സര്‍ക്കാരിന് നേരെയുള്ള ഗവര്‍ണറുടെ കടന്നാക്രമണം.

”പകല്‍ സമയങ്ങളില്‍ അവര്‍ (കേരള സര്‍ക്കാര്‍) എസ്‌എഫ്‌ഐയുടെ ഒപ്പമാണ്. രാത്രിയില്‍ പിഎഫ്‌ഐക്കു വേണ്ടി പണിയെടുക്കും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഈ വിവരമറിയാം”- ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

‘എനിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 15 എസ്‌എഫ്‌ഐ പ്രവര്‍ത്തകരില്‍ പകുതിയോളം പേരും സജീവ പിഎഫ്‌ഐ വൊളന്റിയര്‍മാരാണെന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അറിയാം. ഇതു പുതിയ കാര്യമല്ല. നിയമസഭയിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തിലെ ജനങ്ങളും ഇക്കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. എനിക്കെതിരെ കരിങ്കൊടി കാണിക്കുന്നവര്‍ ശരിക്കും വിദ്യാര്‍ഥികളാണോ എന്നതില്‍ സംശയമുണ്ട്.”- ഗവര്‍ണര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ പ്രശ്‌നങ്ങള്‍ നടന്നുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

Facebook Comments Box

By admin

Related Post