Fri. May 3rd, 2024

തൃപ്പൂണിത്തുറയില്‍ നിയമ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച വയോധികൻ പിടിയില്‍

By admin Feb 25, 2024
Keralanewz.com

തൃപ്പൂണിത്തുറ: നിയമ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ പൂത്തോട്ട ആലുങ്കലില്‍ ചമ്ബേക്കാട്ടില്‍ സി.കെ.
ജയനെ (63) യാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

സുഹൃത്തിനൊപ്പം പുത്തൻകാവില്‍ ഉത്സവം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങിയ വിദ്യാർഥിനിയെ ജയൻ റോഡില്‍ ഉപദ്രവിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ വിദ്യാർഥിനി സമീപത്തെ വീട്ടിലാണ് അഭയം തേടിയത്. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Facebook Comments Box

By admin

Related Post