Fri. May 3rd, 2024

പ്രധാനമന്ത്രിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രസംഗം ; മലയാളം ഉള്‍പ്പെടെ എട്ടുഭാഷകളില്‍ കേള്‍പ്പിക്കാന്‍ ബിജെപി

By admin Mar 6, 2024
Keralanewz.com

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രമുഖ പാര്‍ട്ടികള്‍ പ്രചരണത്തില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ്.

എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെയെല്ലാം ഉപയോഗിക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ പ്രാരംഭ നടപടിയെന്നോണം പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാം സംസ്ഥാനങ്ങളിലും അവരവരുടെ ഭാഷയില്‍ കേള്‍പ്പിക്കാന്‍ അണിയറയില്‍ സാങ്കേതിക വിദ്യ ഒരുക്കുകയാണ് ബിജെപി.

മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു കേള്‍പ്പിക്കും. ലോകത്ത് ആദ്യമായി ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് കൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗം ഓരോ സംസ്ഥാനത്തിന്റെയും മാതൃഭാഷയില്‍ എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. സാങ്കേതികവിദ്യയിലെ ഒരു വലിയ കുതിച്ചുചാട്ടമായി ബിജെപി ഇതിനെ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കാശിതമില്‍ സംഗമത്തിലെ പ്രേക്ഷകര്‍ക്ക മുന്നില്‍ ഹിന്ദിയില്‍ നടത്തിയ പ്രസംഗമാണ് ബിജെപി എഐ ഉപയോഗിച്ച്‌ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കുന്നത്.

എളുപ്പത്തില്‍ ഇന്ത്യന്‍ ജനതയിലേക്ക് എത്താനുള്ള ഒരു പുതിയ തുടക്കമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതിനെ
എടുത്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി, മറാത്തി, ബംഗള, കന്നഡ, ഒഡിയ ഭാഷകളില്‍ എക്‌സ് അക്കൗണ്ടില്‍ കിട്ടും. പാര്‍ട്ടിയുടെ ഐടി സെല്ലാണ് ഈ സംവിധാനം ഒരുക്കുന്നത്. വാരണാസിയില്‍ പ്രധാനമന്ത്രി ഹിന്ദിയില്‍ നടത്തിയ പ്രസംഗം അന്ന് തദവസരത്തില്‍ തന്നെ എഐ സംവിധാനം വെച്ച്‌ തമിഴില്‍ കേള്‍പ്പിച്ചിരുന്നു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.

Facebook Comments Box

By admin

Related Post