Mon. May 20th, 2024

വന്യ ജീവി ആക്രമണം ; പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ചയ്ക്കായി ഉദ്യോഗസ്ഥ സമിതി യോഗം ഉടന്‍

By admin Mar 7, 2024
Keralanewz.com

മനുഷ്യ വന്യജീവി സംഘര്‍ഷത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ കേന്ദ്ര നിയമങ്ങള്‍ മറികടക്കാമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍.

അടിയന്തര സാഹചര്യങ്ങളില്‍ വന്യജീവികളെ വെടിവെക്കുന്നതിനുള്ള ഉത്തരവ് ഇറക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്കും ഇനി അധികാരം ഉണ്ടാകും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതി ഉടന്‍ യോഗം ചേരും.
സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കുന്നതിലെ പ്രധാന തടസം കേന്ദ്ര നിയമങ്ങളാണെന്നാണ് സര്‍ക്കാര്‍ വാദം. ഇത് മറികടക്കാന്‍ ലക്ഷ്യമിട്ടാണ് മനുഷ്യവന്യജീവി സംഘര്‍ഷത്തെ മന്ത്രിസഭ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. സംസ്ഥാനജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സവിശേഷമായ അധികാരത്തെ വന്യജീവി സംഘര്‍ഷങ്ങളില്‍ ഉപയോഗപ്പെടുത്താമെന്ന് സര്‍ക്കാര്‍ കരുതുന്നു. ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ഏത് നിയമത്തിന് മുകളിലും ഉത്തരവിടാനാകും.

വന്യജീവികളെ തടയുന്നതില്‍ കേന്ദ്ര നിയമത്തിന്റെ കുരുക്കുകള്‍ ഇനി സര്‍ക്കാരിനെ ബാധിക്കില്ല. നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാനുള്ള അധികാരവും ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ഉണ്ട്. ദുരന്ത നിവാരണ അതോറിറ്റികളുടെ വിപുലമായ മുന്നറിയിപ്പ് സംവിധാനവും വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഉപയോഗിക്കും.

ചീഫ് സെക്രട്ടറി അധ്യക്ഷനും വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്ബര്‍ സെക്രട്ടറിയും അംഗങ്ങളായ ഉദ്യോഗസ്ഥ സമിതി ഇത് സംബന്ധിച്ച്‌ വിശദമായ മാര്‍ഗനിര്‍ദേശം തയ്യാറാക്കും

Facebook Comments Box

By admin

Related Post