Tue. May 7th, 2024

താല്‍ക്കാലിക ആശ്വാസം: കേരളത്തില്‍ വേനല്‍ മഴ എത്തുന്നു; 12 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

By admin Mar 20, 2024
Keralanewz.com

കടുത്ത വേനലിന് നേരിയ ആശ്വാസമായി കേരളത്തിലേയ്ക്ക് വേനല്‍ മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതല്‍ വേനല്‍ മഴ ലഭിച്ചേക്കും.

നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ പെയ്യാൻ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവില്‍ സാധ്യത. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്.

വേനല്‍ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. പെട്ടെന്നുണ്ടാകുന്ന മഴ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍തന്നെ ആദ്യത്തെ വേനല്‍മഴ നനയാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Facebook Comments Box

By admin

Related Post