Mon. May 6th, 2024

ദേശീയഗ്രാമീണ തൊഴിലുറപ്പ് കൂലി കൂട്ടി ; ഒരാഴ്ചയ്ക്കകം വിജ്ഞാപനമിറക്കിയേക്കും ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടി

By admin Mar 21, 2024
Keralanewz.com

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കൂലി കൂട്ടിയേക്കും. ഒരാഴ്ചയ്ക്കുള്ളില്‍ തൊഴില്‍ വകുപ്പ് ഇക്കാര്യത്തില്‍ വിജ്ഞാപനം ഇറക്കിയേക്കുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നുമാണ് വിവരം.

തൊഴിലുറപ്പ് കൂലിയില്‍ ആറു മുതല്‍ ഏഴു ശതമാനം വരെ വര്‍ദ്ധനവ് കൂട്ടിക്കൊണ്ട് ഒരാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കിയേക്കും.

നേരത്തേ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മാര്‍ച്ച്‌ 25 നായിരുന്നു തൊഴിലുറപ്പിന്റെ കൂലി കൂട്ടിയത്. നേരത്തേ കനിമൊഴി അംഗമായി പാര്‍ലമെന്റിലെ സ്റ്റാന്റിംഗ് കമ്മറ്റി ഇക്കാര്യം ഒരു ശുപാര്‍ശയായി തൊഴില്‍ മന്ത്രാലയത്തിന് മുന്നില്‍ വെച്ചിരുന്നു. 2024 – 28 സാമ്ബത്തികവര്‍ഷത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം കിട്ടും.

Facebook Comments Box

By admin

Related Post