Thu. May 9th, 2024

ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

By admin Mar 30, 2024
Keralanewz.com

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്ബുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത കോടതിയില്‍ വാദിക്കും. ഒപ്പം ബിജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും ചൂണ്ടിക്കാട്ടുമെന്നും നേതാക്കള്‍ അറിയിച്ചു.

സംഭവത്തില്‍ ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കും. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. കേരളത്തില്‍ ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം 1823 കോടി രൂപയടക്കാന്‍ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം.

Facebook Comments Box

By admin

Related Post