Sun. May 19th, 2024

കോട്ടയത്ത് വീട്ടുമുറ്റത്ത് വലിയ മൂര്‍ഖനെയും 47 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും പിടികൂടി

By admin Apr 1, 2024
Keralanewz.com

കോട്ടയം: തിരുവാതുക്കലില്‍നിന്ന് വലിയ മൂര്‍ഖനെയും 47 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും പിടികൂടി. വേളൂര്‍ കൃഷ്ണഗീതത്തില്‍ രാധാകൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സര്‍പ്പ സ്നേക് റെസ്‌ക്യൂ ടീം പാമ്ബുകളെ പിടിച്ചത്.

ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് പാമ്ബിന്‍ മുട്ട കണ്ടതായി വീട്ടുകാര്‍ വിവരം സ്നേക് റെസ്‌ക്യൂ ടീമിനെ അറിയിച്ചു. സംഘം സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് പാമ്ബിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനം വകുപ്പിന്റെ സര്‍പ്പ സ്നേക് റെസ്‌ക്യൂ ടീം അംഗങ്ങളായ കെ.എ. അഭീഷ്, കെ.എസ്. പ്രശോഭ് എന്നിവര്‍ ചേര്‍ന്ന് പാമ്ബുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു.

Facebook Comments Box

By admin

Related Post