Sat. May 18th, 2024

കെ.സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് സ്‌മൃതി ഇറാനി വയനാട്ടില്‍; കല്‍പ്പറ്റയില്‍ റോഡ്ഷോ

By admin Apr 4, 2024
Keralanewz.com

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും.

ഇന്ന് രാവിലെ 11-നാണ് പത്രിക സമർപ്പണം. ഒൻപതിന് കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്‌ഷോയിലും സ്മൃതി ഇറാനി പങ്കെടുക്കും. പത്രിക നല്‍കിയതിന് ശേഷം കളക്‌ട്രേറ്റില്‍ മാധ്യമങ്ങളെ കാണും.

ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം അറിയിച്ചത്.

Facebook Comments Box

By admin

Related Post