Thu. May 2nd, 2024

“”ലീഗിന്‍റെ വോട്ട് വേണം, പതാക വേണ്ട”; കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി

By admin Apr 4, 2024
Chief Minister Pinarayi Vijayan. Photo: Manorama
Keralanewz.com

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ റാലിയില്‍ മുസ്‌ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികളുടെ പതാക ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പതാക ഒഴിവാക്കിയത് ഭീരുത്വമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ലീഗിന്‍റെ വോട്ട് വേണം, പതാക വേണ്ട എന്നതാണ് നിലപാട്. ലീഗ് പതാക ഇന്ത്യന്‍ പാര്‍ട്ടിയുടെ കൊടിയെന്ന് കോണ്‍ഗ്രസ് പറയണമായിരുന്നു. വര്‍ഗീയവാദികളെ ഭയന്ന് സ്വന്തം പതാക പോലും കോണ്‍ഗ്രസ് ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി. അസ്തിത്വം പണയം വയ്ക്കുന്ന നടപടിയാണിത്. ത്രിവര്‍ണ പതാക ഉപേക്ഷിക്കണമെന്ന സംഘപരിവാര്‍ ആവശ്യത്തിന് വഴങ്ങുകയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന എസ്ഡിപിഐയുടെ പ്രഖ്യാപനത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ഇവര്‍ തമ്മില്‍ ശരിയായ ഡീല്‍ നടന്നെന്ന് വേണം മനസിലാക്കാന്‍. ഇത്തരം ശക്തികളുമായി യുഡിഎഫ് നേരത്തേ തന്നെ ധാരണയുണ്ടാക്കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Facebook Comments Box

By admin

Related Post