Thu. May 16th, 2024

കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ വേണ്ട: ഹൈക്കോടതി

By admin Apr 13, 2024
Keralanewz.com

കൊച്ചി: കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച്‌ നടപടി സ്വീകരിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഏത് അളവില്‍ വേണമെന്നതിനെക്കുറിച്ച്‌ മാർഗനിർദേശം പുറത്തിറക്കണം. കളിസ്ഥലങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറില്‍ വ്യക്തമാക്കണമെന്നും കോടതി സർക്കാരിന് നിർദേശംനല്‍കി.

കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. കൊല്ലം തേവായൂർ ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമിക്കുന്നത് ചോദ്യംചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ നിർദേശം.

Facebook Comments Box

By admin

Related Post