Tue. Apr 30th, 2024

കേരളത്തിലേയ്‌ക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിൻ വരുന്നു : സര്‍വീസ് ഈ റൂട്ടില്‍

By admin Apr 17, 2024
Keralanewz.com

കൊല്ലങ്കോട് : കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു . പാലക്കാട്-പൊള്ളാച്ചി-കോയമ്ബത്തൂര്‍ റെയില്‍വേ ലൈനിലാണ് ഡബിള്‍ ഡെക്കര്‍ ട്രെയിൻ ഇന്ന് പരീക്ഷണയോട്ടം നടത്തുക

നിലവില്‍ ബാംഗ്ലൂര്‍-കോയമ്ബത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കോയമ്ബത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടത്തുന്നത്.

രാവിലെ 8ന് കോയമ്ബത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്‌സ്പ്രസ്(നമ്ബര്‍ 22665/66) 10.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തും. 11.55നുള്ള മടക്ക സര്‍വീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്ബത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും.

ഉദയ് എക്‌സ്പ്രസ് കോയമ്ബത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്ബത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്‍.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്.

Facebook Comments Box

By admin

Related Post