Tue. Apr 30th, 2024

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

By admin Apr 17, 2024
Keralanewz.com

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി എ വിജയരാഘവൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.

ഇന്ന് രാവിലെ 10 മണിക്ക് പട്ടാമ്ബിയിലാണ് ആദ്യ പ്രചാരണയോഗം. മേലെ പട്ടാമ്ബിയില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വൈകിട്ട് നാലു മണിക്ക് മണ്ണാർക്കാട് കിനാതിയില്‍ മൈതാനത്താണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം.

വൈകിട്ട് ആറുമണിക്ക് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എല്‍ ഡി എഫ് നേതാക്കളും യോഗങ്ങളില്‍ പങ്കെടുക്കും.

Facebook Comments Box

By admin

Related Post