Thu. May 2nd, 2024

കേരളാ ഹൈക്കോടതിയില്‍ അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവുകള്‍; അവസാന തീയതി മെയ് രണ്ട്

By admin Apr 19, 2024
Keralanewz.com

കേരളാ ഹൈക്കോടതിയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും ഹൈക്കോടതിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ബിരുദധാരികളായ ഉദ്യോഗാർത്ഥികള്‍ക്കാണ് അവസരം.

ബിരുദത്തില്‍ 50 ശതമാനം മാർക്ക് അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമ ബിരുദവും കമ്ബ്യൂട്ടർ പ്രവർത്തനങ്ങളില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. 45 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 2 ആണ്.

നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് 39,300 രൂപ മുതല്‍ 83,000 രൂപ വരെ ശമ്ബളം ലഭ്യമാകും. 38 വയസാണ് പ്രായപരിധി. 500 രൂപയാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://hckrecruitment.keralacourts.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Facebook Comments Box

By admin

Related Post