Fri. May 3rd, 2024

കേരളത്തില്‍ വ്യാഴാഴ്ച്ച വരെ ചൂട് കനക്കും

By admin Apr 22, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കും. വ്യാഴാഴ്ച്ച വരെ 10 ജില്ലകളില്‍ ചൂട് കൂടുമെന്നാണ് കേന്ദ്രകാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂർ ജില്ലകളില്‍ ഉയർന്ന താപനില 39ഡിഗ്രി വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയർന്ന താപനില 38ഡിഗ്രി വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളില്‍ 37ഡിഗ്രി വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയില്‍ ഉയർന്ന താപനില 36ഡിഗ്രി വരെയും വർധിക്കാൻ സാധ്യതയുണ്ട്.

ഉച്ചക്ക് ശേഷം മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴക്കും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിർദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കേരള തെക്കൻ തമിഴ്നാട് തീരങ്ങളില്‍ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നും അധികൃതർ അറിയിച്ചു.

Facebook Comments Box

By admin

Related Post